Sunday, 24 November 2013

ഗവ.വികലാംഗ വൃദ്ധ സദനം, കൊടുവായൂര്. പാലക്കാട് ജില്ല
GOVERNMENT HOME FOR PHYSICALLY HANDICAPPED AND AGED, KODUVAYUR, PALAKKAD


  സംരക്ഷിക്കാൻ ആരുമില്ലാത്ത വയോജനങ്ങളുടെ സംരക്ഷ ണത്തിനും  ആരോഗ്യപരിപാലനത്തിനും വിനോദത്തിനും സംതൃപ്തിക്കും വേണ്ടി ആരംഭിച്ചിട്ടുള്ളതാണ് സർക്കാർ വൃദ്ധ സദനങ്ങൾ. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കൊടുവായൂരിൽ കേരള സർ ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് ആരംഭിച്ചിട്ടുള്ളതാണ് വിക ലാംഗ വൃദ്ധ സദനം. 55 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീ കളും പുരുഷൻമാരും ഉൾപ്പെടെയുള്ള വികലാംഗരെയും വൃദ്ധ രേയും സംരക്ഷിക്കുന്ന സ്ഥാപനമാണിത്.  നിലവിൽ 25 വൃദ്ധ രെ സംരക്ഷിക്കുന്നതിനുള്ള സൌകര്യമാണ് ഇവിടെയുള്ളത്.


     സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള വൃദ്ധ സദനങ്ങളുടെ മേൽനോട്ടം സർക്കാർ ബ്ലോക്ക് പഞ്ചായത്തിന് വിട്ടുകൊടു ത്തിട്ടുള്ളതാണ്. ഇത്തരം സ്ഥാപനങ്ങളുടെ സുഗമമായ നട ത്തിപ്പിനും അടിസ്ഥാന സൌകര്യവികസനത്തിനും ദൈനംദി ന ചെലവുകൾക്കും ബ്ലോക്ക് പഞ്ചായത്തിനെയും സാമൂഹ്യ നീതി വകുപ്പിനെയും സഹായിക്കുന്നതിനായി ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം ഒരു മാനേജ്മെന്റ് കമ്മി റ്റിയും രൂപീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവായിട്ടുണ്ട്. കൊ ല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനും വൃദ്ധസദനത്തിന്റെ  സൂപ്രണ്ട് കൺവീനറും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് മെംബർ, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത്  മെംബർമാർ, ബ്ലോക്ക് പഞ്ചായത്ത്  ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊല്ലങ്കോട് ശിശു വികസന പദ്ധതി ഓഫീസർ, സി.എച്ച്.സി മെഡിക്കൽ ഓഫീ സർ, പൊതുപ്രവർത്തകർ എന്നിവർ ഈ സമിതിയിൽ അംഗ ങ്ങളുമാണ്.

No comments: